കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച്ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കോടോം ബേളൂര്‍ പഞ്ചായത്ത് മുന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ ലളിത (40) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച രാത്രിയിലാണ് മരണപ്പട്ടത്. ഒരാഴ്ച മുന്‍പാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടര്‍ന്ന് ചികിത്സാ തേടുമ്പോഴേക്കും കരളിനെ ബാധിച്ചിരുന്നു. നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു. മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. കമ്മാടന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: സുകുമാരന്‍. മക്കള്‍: ദില്‍ഷ, ദേവാനന്ദ്. സഹോദരങ്ങള്‍; ലത, ബിന്ദു.
