കാസര്‍കോട്: കസബയില്‍ ടവറിന് മുകളില്‍ സൂക്ഷിച്ച വെല്‍ഡിങ് മെഷീനുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ട് തമിഴ് നാട് സ്വദേശികള്‍ പിടിയിലായി. പരശുരാമന്, പഴനി എന്നിവരാണ് ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുള്ളത്. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി എം ഉമേശയുടെ വെല്‍ഡിങ് മെഷീന്, ട്രില്ലിങ് മെഷീനുകള്‍, രണ്ട് ഗ്രൈഡിങ് മെഷീന് തുടങ്ങിയവയാണ് മോഷണം പോയത്. കഴിഞ്ഞ വിഷുവിന് കാസര്‍കോട്ടെ ജോലികഴിഞ്ഞ് കസബയിലെ വിപി ടവറിന് മുകളില്‍ സൂക്ഷിച്ചു വച്ചിരുന്നു. വിഷു കഴിഞ്ഞ് ഏപ്രില്‍ 18 ന് വന്നു നോക്കിയപ്പോഴാണ് മോഷണം പോയതായി അറിഞ്ഞതെന്ന് രമേശ പറയുന്നു. പരശുരാമന് എന്ന ആളെ സംശയിക്കുന്നതായി പരാതിയില്‍ രമേശ സൂചിപ്പിച്ചിരുന്നു.
