കാസര്‍കോട്: കുമ്പള, ബന്തിയോട്ട് മേഖലയില്‍ ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന ആള് പൊലീസിന്റെ പിടിയിലായി. ബന്തിയോട് മഞ്ചുശ്രീ നിവാസിലെ മഞ്ചുനാഥ്(58) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 31,981 രൂപയും പിടിച്ചെടുത്തു. കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി വര്‍ഷങ്ങളായി ലോട്ടറി തട്ടിപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. പരാതിയെ തുടര്‍ന്ന് കുമ്പള എസ്ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് പണവുമായി പ്രതിയെ പിടികൂടുകയായിരുന്നു. നേരിട്ടും ഗൂഗിള്‍പേ വഴിയുമാണ് പണം സ്വീകരിച്ചിരുന്നത്. കേരള ലോട്ടറി ആക്ട് പ്രകാരം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.
