കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തലയോട്ടിയും അസ്ഥികൂടവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപമാണ് തിങ്കളാഴ്ച ഉച്ചയോടെ തലയോട്ടിയും അസ്ഥികൂടവും കണ്ടത്. ഒരു വലിയ സഞ്ചിയിലാണ് ഇവ ഉണ്ടായിരുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.അസ്ഥികൂടത്തിലും മറ്റും മാർക്കർപേന ഉപയോഗിച്ച് വരച്ചിട്ടുണ്ട്. പഠനാവശ്യത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധന നടത്തുന്നതോടെ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കും. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.
