ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) ചെന്നൈയിൽ അന്തരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. ബാലതരാമായി കാവ്യ വെള്ളിത്തിരയിലെത്തിയതു മുതല്‍ മകള്‍ക്ക് പിന്തുണയുമായി മാധവന്‍ കൂടെയുണ്ടായിരുന്നു. മകള്‍ മഹാലക്ഷ്മിയുടെ പഠനാര്‍ഥം കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ മാധവനും കൂടെപ്പോവുകയായിരുന്നു. കാവ്യയുടെ സഹോദരനായ മിഥുനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് എത്തിയതിന് ശേഷം 19 നാണ് സംസ്‌കാരം. കൊച്ചി ഇടപ്പള്ളിയിലാണ് ചടങ്ങുകള്‍.
