കാസര്‍കോട്: ബന്തിയോട്, കൊക്കച്ചാലിലെ തോട്ടില്‍ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്തിയോട്, കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താ(8)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് വീടിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തോട്ടില്‍ തെരച്ചില്‍ ആരംഭിച്ചു. മൂന്നരയോടെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പള നയാബസാറിലെ എജെഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ഹാജിറയാണ് മാതാവ്. സഹോദരന്‍ സിദ്ധീഖ്.
