സഹായധനം കുറഞ്ഞു പോയി; വൈദികനെ കറിക്കത്തിക്കൊണ്ട് കുത്തിയ ഭീമനടി സ്വദേശിയെ ജയിലിലടച്ചു

കണ്ണൂര്‍: സഹായധനം കുറഞ്ഞുവെന്ന് ആരോപിച്ച് വൈദികനെ കറിക്കത്തി കൊണ്ട് ആക്രമിച്ചു. പ്രതിയായ വെള്ളരിക്കുണ്ട്, ഭീമനടി സ്വദേശി കുഞ്ഞിമോന്‍ എന്ന മുഹമ്മദ് മുസ്തഫ (69)യെ കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കണ്ണൂര്‍, കണ്ണോത്തും ചാലിലെ ബിഷപ്‌സ് ഹൗസില്‍ എത്തിയ കുഞ്ഞിമോന്‍, ബിഷപ്പ് ഡോ.അലക്‌സ് വടക്കും തലയെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ബിഷപ്പ് നിര്‍ദ്ദേശിച്ചതു പ്രകാരം കുഞ്ഞുമോന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലെത്തി സഹായം ഏറ്റുവാങ്ങി. എന്നാല്‍ സഹായത്തുക കുറഞ്ഞു …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു, മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പിലിക്കോട് വറക്കോട്ടുവയലിലെ പി.സി.സേതുമാധവന്‍ അടിയോടി(71) ആണ് മരിച്ചത്. ചികില്‍സിയിലിരിക്കെ ബംഗളൂരുവില്‍ വച്ചാണ് മരണം. ശനിയാഴ്ച രാവിലെ വറക്കോട്ടുവയല്‍ ഇ.കെ.നായനാര്‍ കലാസമിതിയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കൈമാറും. ഭാര്യ: പെരിങ്ങേത്ത് രാധാമണി. മക്കള്‍: പി ശ്രീകാന്ത് (ഐടി എന്‍ജിനീയര്‍, ബംഗളൂരു), പി ശ്രീകല (കര്‍ണാടക ബാങ്ക്, ബംഗളൂരു). മരുമക്കള്‍: കെ കെ സജിത്ത് കുമാര്‍ (ആര്‍ആന്‍ഡ് ഡി എന്‍ജിനീയര്‍), മഞ്ജുഷ ശ്രീകാന്ത്. …

ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം; യുവാവിനെതിരെ പോക്‌സോ കേസെടുത്തു

കാസര്‍കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്നു പറയുന്നു, ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് അത്യാസന്ന നിലയില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 22 കാരനാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് ആസിഡ് കുടിച്ച യുവാവ് ഒരു വീട്ടില്‍ എത്തുകയും ഛര്‍ദ്ദിക്കുകയും ചെയ്തതായി പറയുന്നു. പ്രസ്തുത വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി യുവാവിനെ ആദ്യം ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചു. …

കോടതി വെറുതെ വിട്ട യുവാവിനെതിരെ ഭീഷണി; രണ്ടു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കോടതി വെറുതെ വിട്ട കേസിലെ പ്രതിയായ യുവാവിനെതിരെ ഭീഷണി സന്ദേശം അയച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഹക്കിം, ഇംതിയാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ ഇംതിയാസ് പൊലീസ് കസ്റ്റഡിയിലാണ്.എടനാട്, കട്ടത്തടുക്ക, മണപ്പുറത്ത് ഹൗസില്‍ വി.എം അരുണ്‍ കുമാറാണ് പരാതിക്കാരന്‍. ഇദ്ദേഹത്തെ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി വെറുതെ വിട്ടിരുന്നുവെന്നും ഇതിലുള്ള വിരോധം മൂലമാണ് ഭീഷണി സന്ദേശം അയച്ചതെന്നും കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ‘പൊളിറ്റിക്‌സ് ഓണ്‍ലി’ എന്ന വാട്‌സ്ആപ് …

ആണവ കരാറിൽ ഇറാൻ ഒപ്പുവെക്കണം: മുന്നറിയിപ്പുമായി ട്രംപ്

-പി പി ചെറിയാൻ വാഷിംഗ്‌ടൺ: എല്ലാം നഷ്ടപ്പെടുന്നതിന് മുൻപ് ആണവ കരാറിൽ ഒപ്പുവെക്കണമെന്ന് ഡൊണാൾഡ് ട്രംപ് ഇറാനെ മുന്നറിയിച്ചു .യുഎസും ഇറാനും തമ്മിൽ ആണവ കരാറിനായുള്ള ചർച്ചകൾ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ്ഇറാ നെതിരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേൽ, ഇറാനെ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.‌ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം …

പിലിക്കോട് മാങ്കടവത്ത് കൊവ്വലിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കാസർകോട്: പിലിക്കോട് മാങ്കടവത്ത് കൊവ്വൽ വാടകയ്ക്കു താമസിക്കുന്ന യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കയ്യൂർ ചെറിയാക്കരയിലെ സ്വരലയയാണ് (30) മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കുഞ്ഞിക്കൃഷ്ണൻ്റെയും കെ വി പത്മിനിയുടെയും മകളാണ്. ഭർത്താവ് രൂപേഷ്. സഹോദരങ്ങൾ: ശ്രീരാഗ്, ശ്രുതി ലയ.

പഠിച്ചിറങ്ങിയത് നഴ്സായി; ഭാര്യയുടെ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് വ്യാജ ഡോക്ടറായി: ഒടുവിൽ കയ്യോടെ പിടിയിൽ

പേരാമ്പ്ര: സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബു(32)വിനെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 11ന് പേരാമ്പ്രയില്‍ വെച്ച് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കോവിഡ് കാലത്ത് വ്യാജ രേഖ ചമച്ച് ആറുമാസത്തോളം റെസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍എച്ച്എം കാര്‍ഡും സമര്‍പ്പിച്ചാണ് ഇയാള്‍ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രിജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇയാളുടെ …