പുഴയിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുങ്ങി മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ 14 വയസ്സുകാരി മുങ്ങി മരിച്ചു. കോയിപ്പറ വടക്കുന്നേൽ വീട്ടിൽ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകളായ അലീനയാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 4 മണിയോടെ സഹോദരൻ ജോർജിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതിയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൈസക്കരി ദേവമാത സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page