കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് പടുപ്പ് ടൗണിലെ ഫൈസല്‍ (45) അസുഖം മൂലം മരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. കുറ്റിക്കോല്‍ എയുപി സ്‌കൂളിലെ റിട്ട. അധ്യാപകനും മുസ്ലിം ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും പടുപ്പ് ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് കുട്ടി മാസ്റ്ററാണ് പിതാവ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷക്കീല. മക്കള്‍: മുഹമ്മദ് ഫായിസ്, ഇജാസ്. സഹോദരങ്ങള്‍: മുഹമ്മദ് റഫീഖ്, യൂനുസ്, ബുഷ്‌റ. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പടുപ്പ് ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍. ഫൈസലിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. നിര്യാണത്തില്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ അനുശോചിച്ചു.
