പാലക്കാട്: കൊടുന്തരപ്പുള്ളിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെ അച്ഛൻ ശിവനാണ് കൊലപ്പെടുത്തിയത്. ശിവൻ ഒളിവിലാണ്.കൊടുന്തരപ്പള്ളിയിലെ വീട്ടിൽ തിങ്കളാഴ്ച വൈകിട്ട് 4നാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കി. രാത്രി 8.30ഓടെ ശിവനുമായി വീണ്ടും വാക്കുതർക്കമുണ്ടായി. ഇതിനിടെ കത്തി കൊണ്ട് ശിവൻ സിജിലിനെ അക്രമിക്കുകയായിരുന്നു. വെട്ടേറ്റ സിജിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയാണ് കൊല്ലപ്പെട്ട സിജിൽ. ശിവനായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
