കാസര്‍കോട്: പ്രസ്‌ക്ലബ് ജംങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസ് ഏജന്‍സി ഷോറൂമില്‍ കവര്‍ച്ച. അകത്തുള്ള മേശവലിപ്പില്‍ സൂക്ഷിച്ച 2,95,360 രൂപ മോഷണം പോയി. ഉടമ തളങ്കര സ്വദേശിനി കെ ആമിനയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഷോറൂം തുറന്നപ്പോഴാണ് മേശ വലിപ്പിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പെട്ടത്. മൂന്നു ദിവസം നടന്ന ഇടപാടുകളിലെ പണം ബാങ്കില്‍ അടക്കാന്‍ വൈകിയിരുന്നു. അതിനാലാണ് ഇത്രയും തുക ഷോറൂമിലുണ്ടായിരുന്നതെന്ന് ഉടമ പറഞ്ഞു.
