കാസര്‍കോട്:ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. വൊര്‍ക്കാടി തോക്കെയിലെ സിപ്രിയന്‍ ഡിസൂസയുടെ മകന്‍ കെല്‍വിന്‍ ഡിസൂസ (17) യാണ് മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ഞായറാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. പൊസോട്ട് ദേശീയപാതയിലെ സര്‍വ്വീസ് റോഡില്‍ വെളളിയാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പ്രസിമ്മ ഡിസൂസയാണ് കെല്‍വിന്റെ മാതാവ്. കൃഷാല്‍ ഡിസൂസ സഹോദരിയാണ്.
