കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നീലേശ്വരം കുഞ്ഞിപ്പുളിക്കാല്‍ പൊയിലിലെ മൂന്നുവയസുകാരന്‍ പി ശ്രീദേവ് മരണത്തിന് കീഴടങ്ങി. ചികില്‍സയിലിയിരിക്കെ വെള്ളിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. കുഞ്ഞിപ്പുളിക്കാല്‍ പൊയിലിലെ ഷൈജുവിന്റെയും ഷീബയുടെയും മകനാണ്. ജന്മനാ അസുഖ ബാധിതനായിരുന്നു ശ്രീദേവ്. മജ്ജമാറ്റിവക്കല്‍ ശസ്ത്രക്രിയമാത്രമാണ് ജീവന്‍ രക്ഷയ്ക്ക് ഏകപോംവഴിയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ഭാരിച്ച തുക വേണമായിരുന്നു. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്ത് പണം സ്വരൂപിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. വെള്ളക്കെട്ട് ആയതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ മാതാവ് ഷീബയുടെ നാടായ കയ്യൂരിലേക്ക് കൊണ്ടുപോയി. സഹോദരന്‍ സായ്‌ദേവ്(യുപി സ്‌കൂള്‍ വിദ്യാര്‍ഥി).
