കാസര്‍കോട്: ചൊവ്വാഴ്ച ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ പ്രതീക്ഷ (19) കാസര്‍കോട് പൊലീസില്‍ ഹാജരായി. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസ് പ്രതീക്ഷയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ യുവതി കാഞ്ഞങ്ങാട് സ്വദേശിയായ കാമുകന്‍ ആഷിഖ് അലിക്കൊപ്പം പോയി.
ചൊവ്വാഴ്ച രാവിലെ 10മണിയോടെയാണ് പ്രതീക്ഷ കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതൃസഹോദരന്‍ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് യുവതിയും കാമുകനും കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസ് കാസര്‍കോട്ടെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. ഈ വിവരമറിഞ്ഞ് പ്രതീക്ഷയുടെ മാതാവും മാതൃസഹോദരനും കോടതിയിലെത്തിയിരുന്നു. ഇരുവരുമായി പ്രതീക്ഷ സംസാരിച്ചുവെങ്കിലും ആഷിഖ് അലിക്കൊപ്പം പോകുന്നുവെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നുവത്രെ.
