കാസര്‍കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്ക് വ്യാഴാഴ്ച ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മെയ് 29, 30 തിയതികളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്നു അറിയിപ്പില്‍ പറഞ്ഞു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ റാണിപുരം അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. ബീച്ചുകളിലേക്കു പ്രവേശനം അനുവദിക്കില്ല. മലയോരത്തേക്കുള്ള രാത്രികാല യാത്ര ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
