കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്ന് 9 പവന്‍ സ്വര്‍ണ്ണവും 85,000 രൂപയും കവര്‍ന്നു. മലപ്പുറം, താനൂര്‍, പട്ടറുപറമ്പ്, നെടുംവള്ളി ഹൗസിലെ നൗഷാദിന്റെ ഭാര്യാവീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു. മെയ് 25ന് രാത്രി 7.30നും 8.30നും ഇടയിലാണ് കവര്‍ച്ച നടന്നത്. നൗഷാദും ഭാര്യയും ഉച്ചയ്ക്ക് കല്യാണത്തിനു പോയതായിരുന്നു. ഈ സമയത്ത് പിതാവ് വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി 7.30ന് ഇദ്ദേഹം സമീപത്തെ കടയിലേക്ക് പോയപ്പോഴായിരുന്നു കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു.
