കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബേഡകം, കരിവേടകം, ചുഴുപ്പിലെ ആനന്ദന്‍ (42) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. ഏപ്രില്‍ 30നാണ് അപകടമുണ്ടായത്. കള്ളാറിലെ ഒരു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ താഴേക്ക് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
കരിവേടകം സ്വദേശിയായ ആനന്ദന്‍ ഭാര്യ സിന്ധുവിനും കുട്ടിക്കും ഒപ്പം പനത്തടി, കുറിഞ്ഞിയില്‍ താമസിച്ചുവരികയായിരുന്നു. രാജപുരം പൊലീസ് കേസെടുത്തു.
