കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 100 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 26കാരനെതിരെ വീണ്ടും പോക്‌സോ കേസ്. സുധീഷ് എന്ന ആള്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനാണ് പരാതിക്കാരന്‍. മറ്റൊരു കേസില്‍ പൊലീസിന്റെ പിടിയിലായ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം നടന്ന കാര്യം പുറത്തായത്. 2019ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു കുട്ടിക്ക് 11 വയസ്സായിരുന്നു. സംഭവ ദിവസം കുട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഈ സമയത്ത് സുധീഷ് കുട്ടിയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച ശേഷം ഗുരുതരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
