കപ്പലില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിലുണ്ടാവുന്ന കാലതാമസം:കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പൊതു യോഗം പ്രതിഷേധിച്ചു

പാലക്കുന്ന്: മര്‍ച്ചന്റ് നേവി കപ്പലുകളില്‍ ജീവനക്കാര്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതില്‍ നിലവിലുള്ള കാലവിളംബം ഒഴിവാക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലൂടെയുള്ള യാത്രാമധ്യേ വിവിധ കാരണങ്ങളാല്‍ കപ്പലുകളില്‍ മരണപ്പെടുന്ന ജീവനക്കാരുടെ മൃതദേഹം സാങ്കേതിക കുരുക്കുകളില്‍ പെട്ട് അവകാശികള്‍ക്ക് വിട്ടുകിട്ടാന്‍ നിലവില്‍ ദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരുന്നുണ്ട്. ഒന്നിലേറെ മാസം കത്തിരിക്കേണ്ട അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയിലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കോഡിനേറ്റര്‍ ക്യാപ്റ്റന്‍ മനോജ് ജോയ് മെര്‍ച്ചന്റ് നേവി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.
ജപ്പാനില്‍ നിന്ന് യു.എസ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ വില്യംസം കമ്പനിയുടെ ചരക്കു കപ്പലില്‍ നിന്ന് ഉദുമ സ്വദേശിയായ യുവനാവികന്‍ മരണപ്പെട്ട് 10 ദിവസം പിന്നിട്ടെങ്കിലും മൃതശരീരം ഇതുവരെയും നാട്ടിലെത്തിയിട്ടില്ല. ബന്ധുക്കളും കപ്പലോട്ടക്കാരും ആശങ്കയിലാണ്. കപ്പലില്‍ നിന്ന് ഇറക്കിയ മൃതശരീരം യു.എസ്സിലെ ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവിലാണ് ഇപ്പോഴുള്ളത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെന്നാണ് അറിയാന്‍ സാധിച്ചത്. മൃതദേഹം ഉടനെ നാട്ടിലെത്തിച്ച് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കാത്തിരിപ്പിന് അറുതി വരുത്തണമെന്ന് ക്ലബ് ആവശ്യപ്പെട്ടു.

പാലക്കുന്നിലെ റെയില്‍വേ മേല്‍പ്പാലം ഉടന്‍ സ്ഥാപിക്കണം

കാഞ്ഞങ്ങാട്: പാലക്കുന്ന് റെയില്‍വേ ഗേറ്റിലെ ഗതാഗത കുരുക്കും വാഹന തിക്കും ഒഴിവാക്കാന്‍ മേല്‍പ്പാലം ഉടന്‍ സ്ഥാപിക്കണമെന്നു പാലക്കുന്നു മര്‍ച്ചന്റ് നേവി ക്ലബ്ബ് ആവശ്യപ്പെട്ടു. മേല്‍പ്പാലത്തിനു വേണ്ടിയുള്ള തറക്കല്ലിടല്‍ മാസങ്ങള്‍ മുന്‍പേ നടന്നെങ്കിലും മേല്‍പ്പാല നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ യോഗം ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. യു.കെ. ജയപ്രകാശ്, പി.വി. കുഞ്ഞിക്കണ്ണന്‍, കെ. പ്രഭാകരന്‍, കൃഷ്ണന്‍ മുതിയക്കാല്‍, ഇബ്രാഹിം കാഞ്ഞങ്ങാട്, നാരായണന്‍ കുന്നുമ്മല്‍, സി. ആണ്ടി പ്രസംഗിച്ചു.
ഭാരവാഹികളായി പാലക്കുന്നില്‍ കുട്ടി (പ്രസി.), പി.വി. കുഞ്ഞിക്കണ്ണന്‍,കെ.ഇബ്രാഹിം കാഞ്ഞങ്ങാട് (വൈ. പ്രസി.), യു. കെ. ജയപ്രകാശ് (ജന. സെക്ര.), നാരായണന്‍ കുന്നുമ്മല്‍ (ഓര്‍.സെക്ര.), ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്, ബി.എ. രാധാകൃഷ്ണന്‍ (സെക്ര.), കൃഷ്ണന്‍ മുതിയക്കാല്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page