കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു. കുമ്പള, കുണ്ടങ്കാരടുക്കയിലെ കെ. ഹംദാന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കിടയിലാണ് സംഭവം. ഹംദാനെ വീണു കിടക്കുന്നത് കണ്ട് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ സെക്യൂരിറ്റി ഏജന്‍സി അധികൃതരെ അറിയിച്ചു. ഏജന്‍സി അധികൃതര്‍ അറി
യിച്ചത് പ്രകാരം ഫയര്‍ഫോഴ്സ് എത്തി ഹംദാനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഹ്റ, മക്കള്‍: മുഹമ്മദ് അനസ്, നൂറ.
