ജോര്‍ജിയയില്‍ ഭര്‍ത്താവ് ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

-പി പി ചെറിയാന്‍

ജോര്‍ജിയ: ജോര്‍ജിയയില്‍ ഒരാള്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ വീട്ടിലെത്തി അവരെയും വെടിവച്ചു കൊന്നു. തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യചെയ്തതായി അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ജോര്‍ജിയയിലെ ഡാല്‍ട്ടണിലാണ് ഇരട്ട കൊലപാതകവും ആത്മഹത്യയും നടന്നത്.
അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ ഉദ്യോഗസ്ഥരെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് തലയില്‍ വെടിയേറ്റ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.ഡിറ്റക്ടീവുകള്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു, ബുധനാഴ്ച പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു പുരുഷനെന്നു സംശയിക്കുന്നൊരാള്‍ ഇറങ്ങുന്നത് കാണിക്കുന്ന നിരീക്ഷണ വീഡിയോ കണ്ടെത്തി.ഷാഡോ ലെയ്നിലെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലേക്ക് വാഹനം ട്രാക്ക് ചെയ്ത ശേഷം, ഡിറ്റക്ടീവുകള്‍ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ, ഒരാള്‍ സംഭവസ്ഥലത്ത് എത്തി ഒരു താക്കോല്‍ ഉപയോഗിച്ച് വീട്ടില്‍ കയറിയ ശേഷം പുറത്തേക്ക് പോയി പൊലീസ് നമ്പറില്‍ വിളിച്ച് തന്റെ മകളെയും മറ്റൊരാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി അറിയിച്ചു. ദിവസങ്ങളായി മകളില്‍ നിന്നു വിവരമൊന്നും ഇല്ലാതിരുന്നതിനാലാല്‍ അയാള്‍ അപ്പാര്‍ട്ട്‌മെന്റില്‍ പോയി അന്വേഷിക്കുകയായിരുന്നു.
പ്രതി രണ്ട് സ്ത്രീകളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page