-പി പി ചെറിയാന്‍
ഹ്യൂസ്റ്റണ്‍, ടെക്‌സസ്: ടോക്കിയോയില്‍ നിന്ന് ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം മണിക്കൂറുകള്‍ക്ക് ശേഷം സിയാറ്റിലിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.
ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് ഫ്‌ലൈറ്റ് ആണ് വഴി തിരിച്ചുവിട്ടത്.
വിമാനയാത്രയ്ക്കിടെ ഒരു പുരുഷ യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതായും മറ്റ് യാത്രക്കാരും തൊഴിലാളികളും അദ്ദേഹത്തെ തടഞ്ഞുവച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിയാറ്റില്‍ പോലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു വിമാനം ഹ്യൂസ്റ്റണിലേക്കുള്ള യാത്ര പുനരാരംഭിച്ചു.