കാസര്‍കോട്: കനത്ത കാറ്റും മഴയും തുടരുന്നതിനിടയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ദേശീയ പാത സര്‍വ്വീസ് റോഡിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അപകടവിവരം കാസര്‍കോട് പൊലീസിനെ അറിയിച്ചു. എസ്.ഐ റോജോയുടെ നേതൃത്വത്തില്‍ പൊലീസെത്തി ദേശീയ പാത നിര്‍മ്മാണ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരെ വിവരമറിയിച്ചു. അവരെത്തിയാണ് മരം മുറിച്ചു നീക്കിയത്. സ്ഥലത്ത് മറ്റൊരു മരം കൂടി അപകടാവസ്ഥയിലാണെന്നു നാട്ടുകാര്‍ പറഞ്ഞു.
