കൊച്ചി: കൊച്ചിയില്‍ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ 21 ജീവനക്കാരെ രക്ഷപ്പെടുത്തി. 3 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എല്‍സ3 കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 9 പേര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ എട്ടു കാര്‍ഗോകൾ അറബിക്കടലില്‍ വീണു. കോസ്റ്റ് ഗാഡിന്റെ രണ്ട് കപ്പലും നേവിയുടെ ഒരു കപ്പലും അപകട സ്ഥലത്തേക്ക് തിരിച്ചു. നേവിയുടെ ഒരു ഡോര്‍ണിയര്‍ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മറൈന്‍ ഗ്യാസ് അടക്കം കടലില്‍ വീണതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കേരള തീരത്ത് കാര്‍ഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഇതിനടുത്തേക്ക് പോകരുതെന്നും സ്പര്‍ശിക്കരുതെന്നുംഅധികൃതർ നിര്‍ദേശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയില്‍ നിന്നും 38 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ എംഎസ് സി കമ്പനി അധികൃതര്‍ ഇന്ത്യയുടെ സഹായം തേടി.തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.
