കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ ഏണിയില്‍ നിന്നു വഴുതി വീണ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി അബ്ദുല്‍ കാബിറിന്റെ മകന്‍ സദേക്കുള്ള ഇസ്ലാം (28) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ കളനാട്, കൊമ്പനടുക്കത്താണ് അപകടം. കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ ഏണിയില്‍ നിന്നു വഴുതി വീണു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അണങ്കൂര്‍, ടി.വി സ്റ്റേഷനു സമീപത്തെ ബി.വി രഞ്ജിത്തിന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
