കാസര്‍കോട്: സാമൂഹ്യ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.
2024 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി /ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. മസ്റ്ററിംഗിനുള്ള അംഗീകൃത സര്‍വ്വീസ് ചാര്‍ജ്ജ് ഗുണഭോക്താക്കള്‍ തന്നെ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിനു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
