കാസര്‍കോട്: യുവതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി, പള്ളിപ്പാറയിലെ കെ. പ്രമോദിന്റെ ഭാര്യ സജിത (39)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെയാണ് സജിതയെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പള്ളിപ്പാറയിലേക്ക് എത്തിക്കുന്ന മൃതദേഹം ഇഎംഎസ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം കള്ളപ്പാത്തി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. മകള്‍ ശിവദാലക്ഷ്മി പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസോടെയാണ് പാസായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിഖല്‍ദേവ് മകനാണ്. അമ്മ: കമല. സഹോദരങ്ങള്‍: സജിനി, സജേഷ്.
