കാസര്‍കോട്: ഗള്‍ഫിലേക്ക് പോകാനായി വീട്ടില്‍ നിന്നു പോയ മകനെ കാണാതായതായി പരാതി. മുളിയാര്‍ മല്ലം, പുഞ്ചംകോട്, നാരായണീയം ഹൗസില്‍ ചന്ദ്രന്റെ മകന്‍ കെ. രാഗേഷി(35)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് കെ. വത്സല നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് അഞ്ചിനു വൈകുന്നേരം നാലു മണിക്കാണ് ഗള്‍ഫിലേക്ക് പോകുന്നുവെന്നു പറഞ്ഞ് മകന്‍ രാഗേഷ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഗള്‍ഫിലെത്തുകയോ, തിരികെ വീട്ടില്‍ എത്തുകയോ ചെയ്തിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു.
ജോലിക്കു പോയ ഭര്‍ത്താവിനെ കാണാനില്ലെന്നു ഭാര്യ
കാസര്‍കോട്: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവിനെ കാണാനില്ലെന്നു പരാതി. തെക്കില്‍, വടക്കേപറമ്പ, ലക്ഷ്മി നിലയത്തില്‍ എ. രാധാകൃഷ്ണ(57)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് ഭാര്യ കെ.പി രമ്യ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
മെയ് 17ന് രാവിലെ ഏഴു മണിക്ക് ജോലിക്കാണെന്നു പറഞ്ഞാണ് ഭര്‍ത്താവ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നും അതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നും ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.