കാസര്‍കോട്: ജില്ലയുടെ തീരദേശമേഖലയില്‍ നാളെ രാവിലെ 11.30 മുതല്‍ രാത്രി 8.30 വരെ മൂന്നരമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച ഒറ്റപ്പെട്ടമഴയ്ക്കും 40 കിലോമാറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ശനിയാഴ്ച ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
