കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നു 30,460,38 രൂപ തട്ടിയെടുത്തതായി പരാതി. ഉത്തര്‍പ്രദേശ്, മാവു, ജില്ലയിലെ കജിപുര സ്വദേശിയായ സന്ദീപ് കുമാര്‍ ചൗരസ്യ (53)യുടെ പരാതി പ്രകാരം പ്രകാശ് കുമാര്‍ എന്നയാള്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. 2025 ഏപ്രില്‍ മൂന്ന്, നാല് തിയ്യതികളിലായി പരാതിക്കാരനെ ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് ലാഭവിഹിതം തരാമെന്ന വ്യവസ്ഥയില്‍ പണം കൈപ്പറ്റിയെന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. എന്നാല്‍ പണമോ ലാഭവിഹിതമോ നല്‍കാതെ ചതിക്കുകയായിരുന്നുവെന്നു കേസില്‍ കൂട്ടിച്ചേര്‍ത്തു.
