കാസര്‍കോട്: ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഉദുമ, പാക്യാരയിലെ അസൈനാറിന്റെ മകന്‍ റകീബി(25)ന്റെ മൃതദേഹമാണ് പാക്യാര ജുമാഅത്ത് പള്ളി അങ്കണത്തില്‍ ബുധനാഴ്ച രാവിലെ ഖബറടക്കിയത്. ഈ മാസം അവസാനം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഏതാനും ദിവസം മുമ്പാണ് റക്കീബ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ നിന്നു മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് എത്തിയത്.