പാലക്കാട്: മുഖ്യമന്ത്രിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സെക്രട്ടറിയേറ്റിലെ താൽക്കാലിക ജീവനക്കാർ പൊലീസ് പിടിയിൽ. പനമണ സ്വദേശി മുഹമ്മദാലിയാണ്(39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്കു ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടിയത്. 9 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതരാമെന്നും ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു. കൂടുതൽ പേർ മുഹമ്മദാലിയുടെ തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഒരാൾക്കു കൂടി തട്ടിപ്പിൽ പങ്കുണ്ടെന്നും ഇയാളെ കണ്ടെത്താൻ തിരിച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു.
