കാസർകോട്: എൽ.ഡി.എഫ്. സർക്കാറിന്റെ നാലാം വാർഷിക ദിനമായ 20 ന് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രകടനവും പൊതുയോഗവും നടത്തി. കാസർകോട്ട് നടന്ന പ്രതിഷേധം യുഡിഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
ജനവിരുദ്ധ നിലപാടുകളും അഴിമതിയും തന്നെയാണ് നാലാം വർഷത്തിൽ എത്തിനിൽക്കുന്ന രണ്ടാം പിണറായി സർക്കാറിന്റെ മുഖമുദ്രയെന്ന് കല്ലട്ര പറഞ്ഞു.
സംസ്ഥാനത്തെ സകല മേഖലകളിലും ജനജീവിതം ദുസ്സഹമായിരിക്കെ മന്ത്രിസഭവാർഷികത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ പൊടിപൊടിക്കുന്ന സർക്കാറിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ജനവിരുദ്ധ സർക്കാറിന് അർഹതയില്ല-അദ്ദേഹം കൂട്ടിച്ചേർത്തു. മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. കെ. ഖാലിദ്, എ.അബ്ദുൽ റഹിമാൻ , എൻ.എ നെല്ലിക്കുന്ന് എം.എൽ.എ , കെ. നീലകണ്ഠൻ, എ ഗോവിന്ദൻ പി.എ അഷ്റഫ് അലി, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, ടി.എം ഇക്ബാൽ, ആർ ഗംഗാധരൻ ,ടി.ഇ. മുഖ്താർ, എസ്. മുഹമ്മദ് കുഞ്ഞി, കെ.എം ബഷീർ ,അബ്ബാസ് ബീഗം, ഹമീദ് , ജി.നാരായണൻ, സാജിദ് കമ്മാടം, അബ്ദുൽ റസ്സാഖ്, അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.