തിരുവനന്തപുരം: നെടുമങ്ങാട് തേക്കടിയില്‍ മാതാവിനെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓമനയുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് മണികണ്ന്‍ ആക്രമിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച അര്‍ധരാത്രിലിയാണ് സംഭവം. ഓമനയുടെ ഏകമകനായ മണികണ്ഠന്‍ മദ്യപിച്ചെത്തി ബഹളം വയ്ക്കുകയായിരുന്നു. വാക്കേറ്റത്തിനിടെ പ്രകോപിതനായി പലതവണ ദേഹത്ത് ചവിട്ടുകയായിരുന്നു. ആക്രമണത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലുകള്‍ പൊട്ടിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഓമനയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും നേരത്തെയും ഇയാള്‍ മാതാവിനെ മര്‍ദിച്ചതായും നാട്ടുകാര്‍ പൊലീസിനോട് പരാതിപ്പെട്ടു.
