മഞ്ചേശ്വരം: ശുചിത്വം മഹത്വം പെരുമ്പറയടിച്ചു കൊണ്ടിരിക്കെ മംഗല്‍പാടി പഞ്ചായത്തില്‍ കൂറ്റന്‍ ഫ്‌ളാറ്റുകളിലെ മലിനജലം മഴയാരംഭിച്ചതോടെ പമ്പ് വെച്ച് റോഡിലേക്ക് ഒഴുക്കിവിടുകയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. മഴക്കാലത്ത് പതിവായി പകര്‍ച്ച വ്യാധി പിടിപെടുന്ന പഞ്ചായത്തില്‍ ഇതിനെക്കുറിച്ചു അധികൃതരോടു പരാതിപ്പെടുമ്പോള്‍ അവര്‍ ഒഴിഞ്ഞു മാറുകയാണെന്നാണ് പരാതി. ഭരണപാര്‍ട്ടിയും കൂട്ടുകക്ഷികളും മന്ത്രിസഭാ വാര്‍ഷികത്തിന്റെ അഴിമതിയെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്.
കൈക്കമ്പയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മഴ തുടങ്ങിയതോടെ രാത്രികാലങ്ങളില്‍ റോഡിലേക്ക്
മലിനജലം പമ്പു ചെയ്യുന്നതെന്നാണ് പരാതി. വേനല്‍ക്കാലത്ത് ഇത് ടാങ്കറില്‍ ശേഖരിച്ച് മറ്റെവിടെയോ
ഒഴുക്കുന്നുണ്ടെന്നു പറയുന്നു. ദേശീയപാത നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് എപ്പോഴും റോഡ്
സൈഡില്‍ ഒഴുക്കിയിരുന്നെങ്കിലും ഇപ്പോള്‍ ആ ഭാഗങ്ങളില്‍ സര്‍വ്വീസ് റോഡ് വന്നതു കൊണ്ട് മഴക്കു
മാത്രമേ മലിനജലം റോഡില്‍ ഒഴുക്കുന്നുള്ളു. ഇത്തരത്തില്‍ ഒഴുക്കി വിടുന്ന മലിനജലം റോഡില്‍ കെട്ടി
നിന്നു കടും കറുപ്പ് കട്ടയായി മാറിയിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നുണ്ട്. മലിനജലം റോഡില്‍ ഒഴുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എന്‍.സി.പി നേതാവ് മഹമൂദ് കൈക്കമ്പ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹമാരംഭിക്കുമെന്ന് പഞ്ചായത്ത് അദ്ദേഹം അധികൃതരെ മുന്നറിയിച്ചു.
