ബദിയഡുക്ക: കന്യപ്പാടിയില്‍ 10 മണിയോടെ അനുഭവപ്പെട്ട ശക്തമായ മഴയില്‍ കൂറ്റന്‍ മുരുക്കുമരം കടപുഴകി വീണു ത്രീഫേസ് വൈദ്യുതി ലൈന്‍ തകര്‍ന്നു. കന്യപ്പാടിയിലെ റഷീദിന്റെ വീട്ടുമുറ്റത്തേക്കാണ് മരം വീണത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തമൊഴിവായി. വിവരമറിഞ്ഞു പാഞ്ഞെത്തിയ വൈദ്യുതി ജീവനക്കാര്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്തു. മരം മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുന്നു.
