പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്‌സാപ്പ് കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം അയച്ചു. തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഉഷ മാസങ്ങളായി തളര്‍ന്നു കിടപ്പിലായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യയെ രാവിലെ 9 മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. ‘ഉഷയെ ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണ്’ എന്നാണ് പ്രതി ഫാമിലി ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചത്. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മനോജ്കുമാര്‍, തൃത്താല എസ്‌ഐഎന്നിവര്‍ സ്ഥലത്തെത്തി.
