കാസര്‍കോട്: കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി കൈയില്‍ കയറിപ്പിടിക്കുകയും കൊല്ലുമെന്നും വീടിനു തീ വെക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. 29കാരിയുടെ പരാതിപ്രകാരം കളനാട്, ചാത്തങ്കൈയിലെ സന്തോഷി (40)നെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
മെയ് 19ന് രാത്രി 8.30മണിക്കാണ് സംഭവം. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറുകയും ലൈംഗിക ഉദ്ദേശത്തോടെ കൈയില്‍ കയറിപ്പിടിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീട് അവിടെ നിന്നും പോയ പ്രതി ചൊവ്വാഴ്ച രാവിലെ 8.45മണിക്ക് വീണ്ടും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
