കാസര്‍കോട്: ജില്ലയില്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ പെയ്ത ശക്തമായ കാറ്റിലും മഴയിലും റോഡില്‍ മരം പൊട്ടിവീണ് കറന്തക്കാടും ചെര്‍ക്കളയിലും ഗതാഗതം തടസപ്പെട്ടു. കാസര്‍കോട് കറന്തക്കാട് ഹോണ്ട ഷോറൂമിന് സമീപം സര്‍വീസ് റോഡരികിലെ വലിയ മരം സര്‍വീസ് റോഡിന് കുറുകെ വൈദ്യുതി ലൈന്‍നു മുകളില്‍ പൊട്ടിവീഴുകയായിരുന്നു. നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.

ചെര്‍ക്കള -ബദിയടുക്ക സംസ്ഥാന പാതയില്‍ വലിയ അക്വേഷ്യ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. സേനയെത്തി മരം മുറിച്ചു നീക്കി റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു. സേനാംഗങ്ങളായ എം രമേശ, പിജി ജീവന്‍, എച്ച് ഉമേശന്‍, പി രാജേഷ്, അഖില്‍ അശോകന്‍, അമല്‍രാജ് ടി, ഹോം ഗാര്‍ഡ് പി.വി രഞ്ജിത്ത് എന്നിവര്‍ ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നു.