കോഴിക്കോട്: പുതിയ സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ജില്ലാ ഫയർ ഓഫിസറാണ് പരിശോധന നടത്തുക. റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് സമർപ്പിക്കും. 2 ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.മൂന്നുനില കെട്ടിടത്തിൽ മുകളിലെ രണ്ട് നിലകളിലാണ് വൈകിട്ട് 4.20 വോടെ തീപ്പിടിത്തമുണ്ടായത്. മലബാറിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 15 ഫയർഫോഴ്സ് യൂണിറ്റുകൾ ആറരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സറ്റയിൽസിന്റെ വസ്ത്ര ഗോഡൗണും തൊട്ടടുത്ത പിആർസി മെഡിക്കൽ ഷോപ്പും പൂർണമായും കത്തി നശിച്ചു. കാലിക്കറ്റ് ഫാഷൻ ബസാർ എന്ന സ്ഥാപനം ഭാഗികമായും കത്തിയമർന്നു. ആളപായമില്ല.
