മഞ്ചേശ്വരം: ജില്ലയിലേക്കു കര്‍ണ്ണാടക മദ്യക്കടത്തു വര്‍ധിച്ചു. അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എക്‌സൈസും പൊലീസും കര്‍ണ്ണാടക മദ്യം പിടികൂടിക്കൊണ്ടിരിക്കുന്നു. സ്വകാര്യ വാഹനങ്ങളിലും വാടക വാഹനങ്ങളിലും വന്‍തോതില്‍ കര്‍ണ്ണാടക മദ്യം കടത്തുന്നതായി പരാതികളുണ്ട്.
മംഗളൂരു- കാസര്‍കോട് ബസ്സുകളിലും കര്‍ണ്ണാടക മദ്യം വ്യാപകമായി കടത്തൂന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ ഞായറാഴ്ച കെ എ 19 എഫ് -3434 കര്‍ണ്ണാടക സര്‍ക്കാര്‍ ബസില്‍ കടത്തിയ 8.46 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എന്നാല്‍ മദ്യത്തിന്റെ അവകാശം ഉന്നയിക്കാന്‍ യാത്രക്കാരാരും തയ്യാറാവാതിരുന്നതിനെത്തുടര്‍ന്നു അധികൃതര്‍ മദ്യം കസ്റ്റഡിയിലെടുത്ത ശേഷം ബസ് വിട്ടയക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനു ജയിംസിന്റെ നേതൃത്വത്തിലാണ് മദ്യം പിടി കൂടിയത്.