കാസർകോട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികഘോഷ ദിനമായ ചൊവ്വാഴ്ച യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് എൻ എ .നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. സകല മേഖലകളിലും ജനജീവിതം അതി ദുസഹമാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ഇടത്തു സർക്കാർ കടം വാങ്ങിയ കോടിക്കണക്കിന് രൂപ പൊടി പൊടിച്ചു നടത്തുന്ന ഈ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് കരിദീനാചരണം നടത്തുന്നതെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ലെന്ന് കരിദീനാചരണം അവരെ ബോധ്യപ്പെടുത്തും – നെല്ലിക്കുന്നു ചൂണ്ടിക്കാട്ടി. കാസർകോട് എംജി റോഡിൽ നിന്ന് ചൊവ്വാഴ്ച നാലുമണിക്ക് പ്രകടനം ആരംഭിക്കും. പ്രകടനം നഗരം ചുറ്റി പുതിയ ബസ്സ്റ്റാൻ്റിൽ സമാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനത്തിൽ യു.ഡി.എഫ് പ്രമുഖർ പ്രസംഗിക്കുമെന്നു അറിയിപ്പു പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റികൾ കരിദനാചരണം വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
