കൊച്ചി: തൃപ്പൂണിത്തുറയില്‍ വീടിനു തീവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരീക്കാട് സ്വദേശി പ്രകാശനാണ് (59) താമസിച്ചു കൊണ്ടിരുന്ന വീടിന് തീവെച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്.
സംഭവസമയം മുറിയിലുണ്ടായിരുന്ന 19 വയസുകാരനായ മകന്‍ കരുണിന് പൊള്ളലേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. കിടപ്പു മുറിയിലാണ് പ്രകാശന്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടത്. മുറിയില്‍ ഉണ്ടായിരുന്ന മകന്‍ കരുണ്‍ വാതില്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നു.
പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ കരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക വീട്ടിലാണ് പ്രകാശന്‍ താമസിച്ചിരുന്നത്. ഈ വീടിന് തീവെച്ചതിനു ശേഷമാണ് പ്രകാശന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തുകയും പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു.
