സംസ്ഥാനത്ത് ബിയർ വിൽപന കുറയുന്നു: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു ആവശ്യക്കാരേറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബീയർ വിൽപന വൻ തോതിൽ കുറയുന്നു. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിലായി ബിവറേജസ് കോർപറേഷൻ വഴിയുള്ള ബിയർ വിൽപനയിൽ 10 ലക്ഷം കെയ്സുകളുടെ കുറവാണുണ്ടായത്. ഏകദേശം 8.6 ശതമാനം കുറവ്. ബാറുകൾ മുതൽ ചില്ലറ വിൽപനകേന്ദ്രങ്ങൾ വരെ വിറ്റ കണക്കാണിത്.
2022-2023 സാമ്പത്തിക വർഷത്തിൽ 1.12 കോടി കെയ്സ് ബിയറാണ് വിറ്റഴിഞ്ഞത്. 2023-2024 സാമ്പത്തിക വർഷത്തിൽ 1.07 കോടി കെയ്സായി കുറഞ്ഞു. 2024-2025 ൽ ഇതു 1.02 കോടിയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ തലത്തിൽ ബിയർ വിൽപനയിൽ 9 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
എന്നാൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റ വിൽപന വർധിച്ചു. 2 വർഷത്തിനിടെ 9.74 ലക്ഷം കെയ്സുകളുടെ വർധന. ആകെ 2.29 കോടി കെയ്സുകൾ വിറ്റുപോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page