തമിഴ് നടന് വിശാലിന്റെ വിവാഹക്കാര്യമാണ് ഇപ്പോള്‍ മാധ്യമങ്ങളും പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്നത്. മുന്‍പ് ഒരുപാട് തവണ നടന്റെ വിവാഹിതനാവുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ഒരിക്കലും ആ അത് സംഭവിച്ചില്ല. എന്നാലിപ്പോള്‍, 47 കാരനായ വിശാല്‍ ഒരു വിവാഹജീവിതത്തിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, നടി സായ് ധന്‍ഷികയും വിശാലും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് നടികര്‍ സംഗം അംഗമായ നടനും, പ്രശസ്ത നടിയും അധികം വൈകാതെ തങ്ങളുടെ വിവാഹപ്രഖ്യാപനം നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താന്‍ ഉടന്‍ വിവാഹിതനാവുമെന്ന് വിശാല്‍ പറഞ്ഞത്. ‘അതെ, തന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍
വിവാഹത്തെക്കുറിച്ച് സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും- ഇതാണ് നടന്റെ മറുപടി.
ദുല്‍ഖര്‍ സല്മാന് നായകനായി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യില്‍ ഒരു നായികയായി ധന്‍ഷിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
തമിഴ് മാധ്യമങ്ങളുടെ പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, സായ് ധന്‍ഷിക നായികയാവുന്ന ‘യോഗി ഡാ’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയില്‍ വച്ചാണ് താരങ്ങള്‍ തങ്ങളുടെ വിവാഹ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
