കാസര്‍കോട്:17കാരിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സഹപാഠിക്കെതിരെ രാജപുരം പൊലീസ് കേസടുത്തു. ആറു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ പട്ടാപ്പകല്‍ മോഷണം പോയി
കാസര്‍കോട്: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ മോഷണം പോയതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാ വയല്‍, ഓടപ്പള്ളിയിലെ പ്രശാന്ത് സെബാസ്റ്റ്യന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസംവൈകുന്നേരം നാലു മണിക്കും നാലര മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നു പരാതിയില്‍ പറയുന്നു. മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.