മാവിൽ നിന്ന് വീണ് മകൻ മരിച്ചു; പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു, രണ്ടുപേരുടെയും മരണം ഒരേ ദിവസം

കോഴിക്കോട്: കൊയിലാണ്ടി മൂടാടിയില്‍ മാവില്‍ നിന്ന് വീണ് മകന്‍ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി (87)യും മകന്‍ അശോകനു (65)മാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 യോടെ മാവിന്റെ മുകളില്‍ നിന്ന് താഴെ വീണാണ് അശോകന്‍ മരിച്ചത്. കുറച്ചു സമയത്തിനുള്ളില്‍ മാതാവ് നാരായണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മകന്‍ മരിച്ച വിവരം മാതാവ് അറിഞ്ഞിരുന്നില്ല. രണ്ടുപേരുടെയും സംസ്‌ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ നടക്കും. പരേതനായ കണാരനാണ് നാരായണിയുടെ ഭര്‍ത്താവ്. മക്കള്‍: …

ടാപ്പിങ് തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട്: എടത്തുനാട്ടുകരയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിലാണ് കോട്ടപ്പള്ളി സ്വദേശിയായ ഉമ്മർ വാൽപ്പറമ്പനെ (65) മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് ഉമ്മർ മരിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.രാവിലെ റബർ തോട്ടത്തിൽ ജോലിക്കു പോയ ഉമ്മറിനെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനോടു ചേർന്ന പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ജില്ലയിൽ കാട്ടാന ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ മാസം അട്ടപ്പാടിയിൽ …

സംസ്ഥാനത്ത് ബിയർ വിൽപന കുറയുന്നു: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനു ആവശ്യക്കാരേറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബീയർ വിൽപന വൻ തോതിൽ കുറയുന്നു. കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിലായി ബിവറേജസ് കോർപറേഷൻ വഴിയുള്ള ബിയർ വിൽപനയിൽ 10 ലക്ഷം കെയ്സുകളുടെ കുറവാണുണ്ടായത്. ഏകദേശം 8.6 ശതമാനം കുറവ്. ബാറുകൾ മുതൽ ചില്ലറ വിൽപനകേന്ദ്രങ്ങൾ വരെ വിറ്റ കണക്കാണിത്.2022-2023 സാമ്പത്തിക വർഷത്തിൽ 1.12 കോടി കെയ്സ് ബിയറാണ് വിറ്റഴിഞ്ഞത്. 2023-2024 സാമ്പത്തിക വർഷത്തിൽ 1.07 കോടി കെയ്സായി കുറഞ്ഞു. 2024-2025 ൽ ഇതു 1.02 കോടിയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ തലത്തിൽ ബിയർ …

പ്രണയം നടിച്ചു വിളിച്ചു വരുത്തി കവർച്ച: യുവതിയും ഭർത്താവും അറസ്റ്റിൽ

ആലപ്പുഴ: യുവാവിനെ പ്രണയം നടിച്ച് വിളിച്ചു വരുത്തി ഒന്നരപവന്റെ മാലയും മൊബൈൽ ഫോണും മോഷ്ടിച്ച യുവതിയും ഭർത്താവും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. എരമല്ലൂർ സ്വദേശി നിധിൻ, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനിൽ കുമാർ എന്നിവരാണ് പിടിയിലായത്. തൈയ്ക്കാട്ടുശേരി സ്വദേശിയാണ് ഇവരുടെ വലയിൽ വീണത്. ജനറൽ ആശുപത്രിയിൽ വച്ചാണ് ഇയാളും അനാമികയും തമ്മിൽ പരിചയപ്പെടുന്നത്. പ്രണയം നടിച്ച അനാമിക ഇയാളെ ശനിയാഴ്ച രാത്രി 8.30ന് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനു സമീപം വിളിച്ചു വരുത്തി. മൂവരും ചേർന്ന് ഇയാളെ …

വാളയാർ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ഒരു മാസത്തേക്ക് കൂടി നീട്ടി ഹൈക്കോടതി

കൊച്ചി: വാളയാർ കേസിൽ ഇരകളായ പെൺകുട്ടികളുടെ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് കൂടി നട്ടി. സിബിഐ റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് നടപടി. കേസിൽ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ജീവനൊടുക്കിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തെന്ന് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. ഏപ്രിൽ 2നാണ് ഇവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയത്. വിചാരണ കോടതിയിൽ …

പ്രണയത്തിനു തടസ്സം നിന്ന അമ്മയെ കഴുത്തറുത്ത് കൊന്നു; 16 വയസ്സുകാരിയായ മകളും 17 വയസ്സുകാരനായ കാമുകനും പിടിയിൽ

ലക്നൗ: പ്രണയബന്ധത്തെ എതിർത്ത അമ്മയെ 16 വയസ്സുകാരിയായ മകളും 17 വയസ്സുകാരനായ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉഷാ സിങ് (40) ആണ് കൊല്ലപ്പെട്ടത്. ലക്നൗവിലെ ചിൻഹത് മേഖലയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 3.30ഓടെയാണ് 16 വയസ്സുകാരിയുടെ നിലവിളി കേട്ട് അയൽക്കാരെത്തിയത്. ഉഷ മരിച്ചെന്നും അജ്ഞാത സംഘം കൊലപ്പെടുത്തിയെന്നും പെൺകുട്ടി നാട്ടുകാരോട് പറഞ്ഞു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്കെതിരെ ഫൊറൻസിക് തെളിവുകൾ ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഇവൾ …

ഇന്ത്യക്കാർക്ക് അമേരിക്കൻ തൊഴിൽ സാദ്ധ്യതകൾ കുറയുമെന്ന് ആശങ്ക; നാട്ടിലേക്കു പണമയക്കുന്നതിനു നികുതി ഏർപ്പെടുത്താൻ നീക്കം; ഇന്ത്യക്കാർക്കെതിരെ ട്രംപ് പിടിമുറുക്കുന്നു

വാഷിംഗ്‌ടൺ: അമേരിക്കയിൽ താമസിക്കുന്ന ആയിരക്കണക്കിനു ഇന്ത്യക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും നാട്ടിലേക്കു പണമയക്കുന്നതിനു അമേരിക്കൻ ഭരണകൂടം നികുതിയേർപ്പെടുത്തുന്നു. അമേരിക്കയുടെ ഈ നീക്കം ഇന്ത്യക്കാർക്ക് വലിയ ആഘാതമാവുമെന്നു ഉത്ക്കണ്ഠയുണ്ട്. ‘വൺ ബിഗ് ബ്യൂട്ടിഫുൾ ആക്ട് “എന്ന പേരിലാണ് നിയമം ഉണ്ടാക്കുന്നത്. നിയമം രൂപീകരിക്കാനുള്ള നീക്കം തുടരണമോയെന്നുഅഭിപ്രായം ആരായുന്നതിന് യുഎസ് ഹൌസ് ബജറ്റ്‌ കമ്മിറ്റി ഞായറാഴ്ച നടത്തിയ വാശിയേറിയ വോട്ടെടുപ്പിൽ 16 നെതിരെ 17 വോട്ട് ലഭിച്ചു. അമേരിക്കയിൽ താമസിക്കുന്ന 45 ലക്ഷം ഇന്ത്യക്കാർക്ക് ഈ നിയമം വലിയ ആഘാതമാവുമെന്നു ഉത്ക്കണ്ഠ …

സൈക്കിൾ ഓടിക്കുന്നതിനിടെ ചെയിനിൽ കാൽ കുടുങ്ങി; വേദന കൊണ്ട് നിലവിളിച്ച് കരഞ്ഞ ആറു വയസ്സുകാരനു രക്ഷകരായത് അഗ്നിരക്ഷാസേന

കാസർകോട്: സൈക്കിൾ ഓടിക്കുന്നതിനിടെ ചെയിനിൽ കാൽ കുടുങ്ങിയ ആറു വയസ്സുകാരനു രക്ഷകരായത് അഗ്നിരക്ഷാ സേന. തളങ്കര ജദീദ് റോഡിലെ സാലിമിന്റെ മകൻ ഹാത്തിമാണ് സൈക്കിളിൽ നിന്ന് വീണത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടുകൂടി സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടയി അബദ്ധത്തിൽ വീഴുകയായിരുന്നു. വീഴ്ചയിൽ ഹാത്തിമിൻ്റെ കാൽ സൈക്കിൾ ചെയിനിൽ കുടുങ്ങുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ദീർഘനേരം കാൽമുട്ട് ഊരിയെടുക്കുവാൻ ശ്രമം നടത്തിയെങ്കിലും പറ്റിയില്ല. തുടർന്ന് അഗ്നി രക്ഷാസേനയെ സമീപിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ …

സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി 21 ന്

കാസര്‍കോട്: പ്രസ് ക്ലബും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച നടക്കും. പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ പ്രസ് ക്ലബ് ടീമുകള്‍ക്കൊപ്പം കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയുടെ ടീമും മത്സരത്തില്‍ പങ്കെടുക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരവുമുണ്ടാകും. യുവജന സംഘടനകളും ഇതില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാ താരങ്ങളും എംഎല്‍എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന സൗഹൃദ വടംവലിയുമുണ്ടാകും. ജേര്‍ണലിസ്റ്റ് മത്സരത്തില്‍ …

നടന്‍ വിശാല്‍ പ്രണയത്തിലാണ്, വിവാഹത്തിനൊരുങ്ങുന്നു; വധു സായ് ധന്‍ഷിക?

തമിഴ് നടന്‍ വിശാലിന്റെ വിവാഹക്കാര്യമാണ് ഇപ്പോള്‍ മാധ്യമങ്ങളും പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്നത്. മുന്‍പ് ഒരുപാട് തവണ നടന്റെ വിവാഹിതനാവുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ഒരിക്കലും ആ അത് സംഭവിച്ചില്ല. എന്നാലിപ്പോള്‍, 47 കാരനായ വിശാല്‍ ഒരു വിവാഹജീവിതത്തിന് തയ്യാറെടുക്കുകയാണെന്നാണ് സൂചന. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, നടി സായ് ധന്‍ഷികയും വിശാലും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് നടികര്‍ സംഗം അംഗമായ നടനും, പ്രശസ്ത നടിയും അധികം വൈകാതെ തങ്ങളുടെ വിവാഹപ്രഖ്യാപനം നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് …

കെ.എസ്.ആ.ര്‍.ടി.സി ബസ് മറ്റൊരുവാഹനത്തെ മറി കടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു; 24 കാരന് ദാരുണാന്ത്യം

കെ.എസ്.ആ.ര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് 24 കാരന് ദാരുണാന്ത്യം. മംഗളൂരു സ്വദേശി അലിസ്റ്റര്‍ ഡിസൂസ (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ പാണെമംഗലൂരിലെ നെഹ്റു നഗറില്‍ വച്ചാണ് അപകടം. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. നെഹ്റു നഗറില്‍ വെച്ച് ഒരു ടെമ്പോ ട്രാവലറിനെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു. തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തല്‍സമയം തന്നെ മരിച്ചു. വിട്ടലില്‍ ഒരു ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം സ്‌കൂട്ടറില്‍ സുഹൃത്തുക്കളോടൊപ്പം മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.ബണ്ട്വാള്‍ ട്രാഫിക് …

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കാസര്‍കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഈ ആഴ്ച തീവ്രമഴ മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, …

ദീര്‍ഘദൂര ട്രെയിനുകള്‍ ആവശ്യപ്പെട്ടു; കുമ്പള റെയില്‍വേ സ്റ്റേഷനു ലിഫ്റ്റും പാര്‍ക്കിംഗ് സംവിധാനവും ലഭിച്ചു

കുമ്പള: കുമ്പള റെയില്‍വേസ്റ്റേഷന്‍ വികസനത്തിനു പാസഞ്ചേഴ്‌സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, നാട്ടുകാരും, വ്യാപാരികളും, വിദ്യാര്‍ത്ഥികളും വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കെ, ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യവും അധികൃതര്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം നടന്ന പാലക്കാട് ഡിവിഷനിലെ എംപിമാരുടെ യോഗത്തില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും, മലബാര്‍ ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് വൈകുന്നേരങ്ങളില്‍ ട്രെയിന്‍ സൗകര്യം ഇല്ലാത്തതും ചര്‍ച്ചയ്ക്ക് എടുത്തതേയില്ലെന്നു പറയുന്നു. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ ഏക്കര്‍ കണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി കൊണ്ടുള്ള വികസനം നടപ്പിലാക്കണമെന്ന ആവശ്യവും ചര്‍ച്ച …

ദേശീയപാത: സര്‍വീസ് റോഡ് പണി അവസാന ഘട്ടത്തില്‍; കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് റോഡില്‍ ഇറങ്ങാതെ ഹൈവേയിലൂടെ പായുകയാണെന്നു പരാതി; യാത്രക്കാര്‍ ദുരിതത്തിലെന്ന് കോണ്‍ഗ്രസ്

കാസര്‍കോട്: ദേശീയ പാതയിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ, കര്‍ണാടക-കേരള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് റോഡിലിറങ്ങാതെ എക്‌സ്പ്രസ് ഹൈവേയിലൂടെ പായുകയാണെന്നു കോണ്‍ഗ്രസ് കുമ്പള മണ്ഡലം പ്രസിഡന്റ് രവി പൂജാരി പരാതിപ്പെട്ടു. ഇതു മൂലം സര്‍വീസ് റോഡില്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ വിഷമിക്കുന്നു – അധികൃതരോട് അദ്ദേഹം പറയുന്നു. തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള യാത്രക്കിടയില്‍ വിവിധ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ ആളില്ലെങ്കില്‍ അവിടെ ബസ് കാത്തുനില്‍ക്കുന്നവരെ കയറ്റുന്നതിനു ബസ് നിറുത്താതെ കുതിച്ചു പായുകയാണ്. ഇതുമൂലം യാത്രക്കാര്‍ക്കു …

നീന്തല്‍ പരിശീലകന്‍ എം.എസ് മുഹമ്മദ് കുഞ്ഞി മംഗളൂരു ആശുപത്രിയില്‍

കാസര്‍കോട്: മൊഗ്രാല്‍ കെകെ പുറം റോഡില്‍ മാമ്പഴം പറിക്കുന്നതിനിടെ മരത്തിന്റെ കൊമ്പൊടിഞ് വീണ് വിദഗ്ധ നീന്തല്‍ പരിശീലകനും, മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗവുമായ എം എസ് മുഹമ്മദ് കുഞ്ഞിക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മാങ്ങപറിക്കുന്നതിനിടയില്‍ കൊമ്പൊടിഞ്ഞു വീണാണ് അപകടം. മുഖത്ത് ചതവ് പറ്റിയിട്ടുണ്ട്. കൈ എല്ലിനും ചതവുണ്ട്. വിദഗ്ധ പരിശോധനക്ക് ശേഷം രാത്രിയോടെ റൂമിലേക്ക് മാറ്റി. കൂടുതല്‍ പരിശോധന വേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ക്ഷീര കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി ചിഞ്ചു റാണി

കാസര്‍കോട്: കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പ്രദ്ധതി നടപ്പിലാക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. മന്ത്രി ചിഞ്ചു റാണി പറഞ്ഞു. നീലേശ്വരം ക്ഷീരവികസന യൂണിറ്റിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരളാ ഫീഡ്‌സ് എന്നിവരുടെ സഹകരണത്തോടെ ഇടയിലക്കാട് സംഘടിപ്പിച്ച നീലേശ്വരം ബ്ലോക്ക് ക്ഷീരകര്‍ഷകസംഗമത്തിന്റെയും ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചര്‍മ്മരോഗം മൂലമോ കഠിനമായ ചൂടു മൂലമോ മരണപ്പെടുന്ന പശുക്കള്‍ക്ക് 37,500 രൂപ വീതവും, ചെറിയ പശുക്കള്‍ക്ക് ഇരുപതിനായിരം …

ദളിത് യുവതിയെ മോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ചെന്ന പരാതി; പേരൂര്‍ക്കട എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആരോപണ വിധേയരായ പൊലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും. സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയില്‍, ബിന്ദു എന്ന ദളിത് യുവതിയെ സ്റ്റേഷനില്‍വെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയതായാണ് …

കുമ്പളയിലെ ദേശീയപാത ടോള്‍ബൂത്ത്; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ശേഷം, എംപി ഡല്‍ഹിക്ക്, എംഎല്‍എമാര്‍ മുഖ്യമന്ത്രിയുമായി ഈ ആഴ്ച ചര്‍ച്ച നടത്തും, തീരുമാനം വരെ പണി നിറുത്തിവക്കാന്‍ ധാരണ

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പളയില്‍ നിര്‍മിക്കാന്‍ നീക്കം ആരംഭിച്ച ടോള്‍ബൂത്തിന്റെ നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് നടപ്പാക്കാന്‍ ജനപ്രതിനിധികളും ജില്ലാകളക്ടറും ബന്ധപ്പെട്ടവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. അതുവരെ ടോള്‍ബൂത്തിന്റെ നിര്‍മാണം നിറുത്തിവയ്ക്കും. ജില്ലാകളക്ടര്‍ കെ ഇമ്പശേഖരിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ രാവിലെ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ജില്ലയിലെ എംഎല്‍എ മാരായ എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, എകെഎം അഷ്‌റഫ്, എന്നിവരും രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയും ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് കെ ഗാറും …