കൊച്ചി: വിവാഹവാഗ്ദാനം നൽകി പിഡിപ്പിച്ചുവെന്ന കേസിൽ സീരിയൽ നടൻ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ നടൻ റോഷൻ ഉല്ലാസിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഗ കുറ്റത്തിൽ കേസെടുത്ത് റോഷനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.2022ൽ തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ വർഷം ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ വച്ച് വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
