കാസര്‍കോട്: നഗരത്തിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് റോഡിലെ ബബ്രാഹിം മുട്ടത്തൊടി (82) വിടവാങ്ങി. അരനൂറ്റാണ്ടിലധികമായി ഡ്രൈവറായിരുന്നു. താലുക്ക് ഓഫീസിന് സമീപത്തെ ടാക്‌സി സ്റ്റാന്റിലെ ഡ്രൈവറായിരുന്നു. നിരവധി സൗഹൃദ് വലയങ്ങളുടെ ഉടമയായിരുന്നു. പരേതരായ ഹസന്‍ കുഞ്ഞി ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ലൈല.
മക്കള്‍: ഷക്കീല, നാസര്‍, ഹസീന, മുനീര്‍, റൗഫ്, സിയാന, ഷിഹാബ്, ജസീന, ജാബിര്‍, സിനാന്‍, ജാസിര്‍, റുക്‌സാന. മരുമക്കള്‍: മുഹമ്മദ് കല്ലങ്കൈ, അബ്ദുല്‍ റഹ്‌മാന്‍ തളങ്കര, ഇബ്രാഹിം തവക്കല്‍, മുത്തലിബ് കണ്ണൂര്‍, ഖാലിദ് മായിപ്പാടി, സുമയ്യ, സമീറ, ശബാന, സുമയ്യ, ആഷിഖ, സഫ്വാന, മുംതാസ്. സഹോദരങ്ങള്‍: മുഹമ്മദ്, പോക്കര്‍ ഹാജി, പരേതരായ അബ്ദുല്ല, കുഞ്ഞാലി. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
