കാസര്‍കോട്: സ്‌കൂട്ടറിന് പിറകില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്ന് മധ്യവയസ്‌കന് ഗുരുതര പരിക്കേറ്റു. കിന്നിങ്കാറിലെ കൊറഗപ്പ പൂജാരി(51)ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീതാംഗോളി അപ്‌സര മില്ലിന് സമീപത്തു വച്ചാണ് അപകടം നടന്നത്. പേരാല്‍ കണ്ണൂരിലെ തറവാട്ടില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു കൊറഗപ്പ. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിറകെ നിന്നെത്തിയ ബൈക്ക് ഇടിച്ചാണ് അപകടം. പരിക്കേറ്റ കൊറഗപ്പയെ ഉടന്‍ കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
